കളമശ്ശേരി സ്‌ഫോടനം: സർക്കാർ നടപടികളെ അഭിനന്ദിക്കാൻ ആർജവം കാണിച്ച ജിഫ്രി തങ്ങൾക്ക് ബിഗ് സല്യൂട്ട്: കെ.ടി ജലീൽ

രാജീവ് ചന്ദ്രശേഖർ എന്ന കേന്ദ്രമന്ത്രിയെ കൊടുംവിഷമെന്ന് വിശേഷിപ്പിച്ച കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഇരുളടഞ്ഞ ഫാഷിസ്റ്റ് ഇന്ത്യയിലെ പ്രകാശഗോപുരമാണെന്നും ജലീൽ പറഞ്ഞു.

Update: 2023-10-31 10:29 GMT

കോഴിക്കോട്: കേരള സർക്കാർ കളമശ്ശേരി സ്‌ഫോടനത്തെയും അനന്തര സംഭവങ്ങളെയും നേരിട്ട മാതൃകാപരമായ രീതിയെ അഭിനന്ദിച്ച സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെ പുകഴ്ത്തി കെ.ടി ജലീൽ. വർഗീയതക്കെതിരെ മതേതരപക്ഷത്ത് ഉറച്ചുനിന്ന് പോരാടുന്നവർക്ക് ജിഫ്രി തങ്ങളുടെ വാക്കുകൾ നൽകുന്ന കരുത്ത് അളവറ്റതാണ്. നമ്മളോട് സ്‌നേഹവും അടുപ്പവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നവരെ ചേർത്തു നിർത്തുന്ന രീതി പ്രവാചക പാരമ്പര്യത്തിന്റെ മഹിതമാതൃകയാണെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കേന്ദ്ര സർക്കാറും പിണറായിയും 'ഭായീഭായി' ആണെന്ന കല്ലുവെച്ച നുണ പൊളിച്ചടുക്കുന്നതാണ് കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാതലത്തിൽ കേന്ദ്രമന്ത്രി നടത്തിയ വംശീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനക്കെതിരെ കേരള പോലീസ് കേസ് എടുത്ത സംഭവം. ഇന്ത്യയിൽ കേട്ടുകേൾവിയില്ലാത്ത ഒരു പുതിയ പോർമുഖം തുറന്ന പിണറായിയെ അഭിനന്ദിക്കാൻ വാക്കുകളില്ല. രാജീവ് ചന്ദ്രശേഖർ എന്ന കേന്ദ്രമന്ത്രിയെ കൊടുംവിഷമെന്ന് വിശേഷിപ്പിച്ച കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഇരുളടഞ്ഞ ഫാഷിസ്റ്റ് ഇന്ത്യയിലെ പ്രകാശഗോപുരമാണെന്നും ജലീൽ പറഞ്ഞു.

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

"നട്ടെല്ല്" വിലക്ക് കിട്ടില്ല!!

"നട്ടെല്ല്" സൂപ്പർമാർക്കറ്റിൽ വില കൊടുത്താൽ കിട്ടില്ല. രാജീവ് ചന്ദ്രശേഖർ എന്ന കേന്ദ്രമന്ത്രിയെ ''കൊടുംവിഷ"മെന്ന് വിശേഷിപ്പിച്ച കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഇരുളടഞ്ഞ ഫാഷിസ്റ്റ് ഇന്ത്യയിലെ പ്രകാശഗോപുരമാണ്.

കേന്ദ്ര സർക്കാറും പിണറായിയും "ഭായീഭായി" ആണെന്ന കല്ലുവെച്ച നുണ പൊളിച്ചടുക്കുന്നതാണ് കളമശ്ശേരി സ്ഫോടനത്തിൻ്റെ പശ്ചാതലത്തിൽ കേന്ദ്രമന്ത്രി നടത്തിയ വംശീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനക്കെതിരെ കേരള പോലീസ് കേസ് എടുത്ത സംഭവം. ഇതൊരു മുന്നറിയിപ്പും സന്ദേശവുമാണ്. കേരളത്തിൻ്റെ സൗഹൃദ ഭൂമികയിൽ വർഗീയ വിഷം ഉറ്റിച്ച് കലാപഭൂമിയാക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും. ഇന്ത്യയിൽ കേട്ടുകേൾവിയില്ലാത്ത ഒരു പുതിയ പോർമുഖം തുറന്ന പിണറായിയെ അഭിനന്ദിക്കാൻ വാക്കുകളില്ല.

കേരള സർക്കാർ കളമശ്ശേരി സ്ഫോടനത്തെയും അനന്തര സംഭവങ്ങളെയും നേരിട്ട മാതൃകാപരമായ രീതിയെ അഭിനന്ദിക്കാൻ ആർജ്ജവം കാണിച്ച സമസ്തയുടെ മഹാനായ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾക്ക് ഒരു ബിഗ് സെല്യൂട്ട്.

വർഗീയതക്കെതിരെ മതേതരപക്ഷത്ത് ഉറച്ചുനിന്ന് പോരാടുന്നവർക്ക് ജിഫ്രി തങ്ങളുടെ വാക്കുകൾ നൽകുന്ന കരുത്ത് അളവറ്റതാണ്. നമ്മളോട് സ്നേഹവും അടുപ്പവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നവരെ ചേർത്തു നിർത്തുന്ന രീതി പ്രവാചക പാരമ്പര്യത്തിൻ്റെ മഹിതമാതൃകയാണ്. യാ സയ്യദീ, അങ്ങയുടെ ദീർഘായുസ്സിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News