'എല്ലാവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കുകയെന്നത് യുഡിഎഫിന്‍റെ മര്യാദ;എന്‍ഡിഎയില്‍ നിന്ന് ലഭിച്ചത് അവഗണന മാത്രം': സി.കെ ജാനു

യുഡിഎഫ് പോലുള്ള സര്‍ക്കാരുകളാണ് ആദിവാസികള്‍ക്ക് വേണ്ടി ഇടപെടുന്നതെന്നും പാര്‍ട്ടിയിലുള്ളവരെല്ലാം സന്തോഷത്തിലാണെന്നും ജാനു പ്രതികരിച്ചു.

Update: 2025-12-22 10:17 GMT

വയനാട്: യുഡിഎഫ് പോലുള്ള മുന്നണികളാണ് ആദിവാസികള്‍ക്ക് വേണ്ടി ഇടപെടുന്നതെന്നും എന്‍ഡിഎയില്‍ നിന്ന് ലഭിച്ചത് അവഗണന മാത്രമാണെന്നും ജെആര്‍പി നേതാവ് സി.കെ ജാനു. പാര്‍ട്ടിയില്‍ ഉള്ളവരെല്ലാം സന്തോഷത്തിലാണ്. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കുകയെന്നത് യുഡിഎഫ് സ്വീകരിക്കുന്ന മര്യാദയാണെന്നും തീരുമാനം സ്വാഗതാര്‍ഹമാണെന്നും സി.കെ ജാനു പ്രതികരിച്ചു. യുഡിഎഫ് അസോസിയേറ്റ് അംഗമായി ജെആര്‍പിയെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ജാനുവിന്റെ പ്രതികരണം.

'യുഡിഎഫില്‍ ചേരണമെന്നായിരുന്നു പാര്‍ട്ടിയിലെ പൊതുവികാരം. തീരുമാനം സ്വാഗതാര്‍ഹം. എല്ലാവരെയും ഒപ്പം നിര്‍ത്തുന്ന പാര്‍ട്ടിയാണ് യുഡിഎഫ്. പാര്‍ട്ടിയെ മുന്നണിയില്‍ എടുത്തതില്‍ പായസം വെച്ച് ആഘോഷിക്കുകയാണ് എല്ലായിടത്തും'. യുഡിഎഫ് പോലുള്ള സര്‍ക്കാരുകളാണ് ആദിവാസികള്‍ക്ക് വേണ്ടി ഇടപെടുന്നതെന്നും പാര്‍ട്ടിയിലുള്ളവരെല്ലാം സന്തോഷത്തിലാണെന്നും അവര്‍ പ്രതികരിച്ചു.

Advertising
Advertising

മുന്നണിപ്രവേശവുമായി ബന്ധപ്പെട്ട് നീണ്ട ചര്‍ച്ച നടത്തിയിരുന്നു. സീറ്റ് ചര്‍ച്ചകള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല. ഭാവിയില്‍ അത്തരം ചര്‍ച്ചകള്‍ നടത്താവുന്നതാണ്. ആദ്യം പാര്‍ട്ടിയില്‍ അക്കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും. അവര്‍ കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ യുഡിഎഫ് യോഗത്തില്‍ പി.വി അന്‍വറിന്റെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെയും പാര്‍ട്ടികളെയും ജാനുവിനെ കൂടാതെ യുഡിഎഫ് അസോസിയേറ്റ് അംഗമായി പരിഗണിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും ഏത് തരത്തിലാണ് പിന്തുണ നല്‍കാനാവുകയെന്ന കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News