'ശാരീരിക പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ട് മാറിനിൽക്കുകയാണ്, തിരിച്ചുവന്നാൽ കാണാം'; കുറിപ്പ് പങ്കുവെച്ച് മല്ലു ട്രാവലർ
തിരിച്ചുവന്നാൽ കാണാം എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്
Update: 2025-09-07 12:46 GMT
കോഴിക്കോട്: ശാരീരിക പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ട് തൽക്കാലം മാറിനിൽക്കുകയാണെന്ന് മല്ലു ട്രാവലർ. എല്ലാവരുടെയും പ്രാർഥനയുണ്ടാകണം. താൻ ഇല്ല എന്നതുകൊണ്ട് 'വെയ്‌കോ പെർഫ്യൂംസി'നെ സപ്പോർട്ട് ചെയ്യാതിരിക്കരുത്. നാളെ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുടുംബം ജീവിക്കുന്നത് അതുവഴി മാത്രമായിരിക്കും. തിരിച്ചുവന്നാൽ കാണാം എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.