കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു

തൃശൂർ പൂരം ഉൾപ്പടെ നിരവധി പൂരങ്ങൾക്കും വേലകൾക്കും തിടമ്പേറ്റിയിട്ടുണ്ട്

Update: 2024-03-25 17:50 GMT

പാലക്കാട്: മംഗലാംകുന്ന്  അയ്യപ്പൻ ചരിഞ്ഞു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് ചരിഞ്ഞത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാദരോഗം പിടിപെട്ട് ചികിത്സയിലായിരുന്നു. 

1992 ലാണ് മംഗലാംകുന്നിലെ സഹോദരന്മാരായ എം.എ പരമേശ്വരനും എം.എ ഹരിദാസും ബിഹാറിൽ നിന്ന് അയ്യപ്പനെ വാങ്ങുന്നത്. തൃശൂർ പൂരം ഉൾപ്പടെ നിരവധി പൂരങ്ങൾക്കും വേലകൾക്കും തിടമ്പേറ്റിയിട്ടുണ്ട്. ഗജരാജ വൈസൂര്യ പട്ടം നൽകി അയ്യപ്പനെ ആദരിച്ചിട്ടുണ്ട്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News