മീഡിയവൺ വിലക്ക് നീക്കിയ വിധി മാധ്യമ സ്വാതന്ത്ര്യത്തിന്റെ മാഗ്‌നാകാർട്ട: മന്ത്രി അഹമ്മദ് ദേവർകോവിൽ
നിയമ ചത്വരത്തിന്റെ ലക്ഷമണരേഖ അധികാരഗർവിൽ ലംഘിക്കുന്നവർക്കെതിരെയുള്ള കർശനമായ താക്കീതാണ് കോടതിവിധിയെന്ന് മന്ത്രി പറഞ്ഞു.
Update: 2023-04-05 10:00 GMT
Ahammed Devarkovil
തിരുവനന്തപുരം: മീഡിയവൺ വിലക്ക് നീക്കിയ സുപ്രിംകോടതി വിധി മാധ്യമ സ്വാതന്ത്ര്യത്തിന്റെ മാഗ്‌നാകാർട്ടയാണെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഭരണകൂടത്തിന്റെ അപഥ സഞ്ചാരങ്ങളെയും ഭരണഘടനാ വിരുദ്ധമായ ചെയ്തികളെയും വിമർശിക്കുന്നത് രാജ്യവിരുദ്ധ പ്രവർത്തനമാണെന്ന കേന്ദ്ര സർക്കാരിന്റെ തീട്ടൂരം അമിതാധികാര പ്രയോഗമാണ്. നിയമ ചത്വരത്തിന്റെ ലക്ഷമണരേഖ അധികാരഗർവിൽ ലംഘിക്കുന്നവർക്കെതിരെയുള്ള കർശനമായ താക്കീതാണ് കോടതിവിധി. ഈ വിധി ജനാധിപത്യത്തെയും നിയമവാഴചയേയും ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.