വ്യാജ വാർത്ത; ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി മന്ത്രി എം. ലിജു

വാർത്ത അടിസ്ഥാനരഹിതവും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് പരാതി. ദുരന്തനിവാരണ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക, സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കുക എന്നിവയാണ് വാർത്തയുടെ ലക്ഷ്യമെന്നും പരാതിയിലുണ്ട്

Update: 2026-08-06 12:54 GMT

തിരുവനന്തപുരം: വ്യാജ പ്രചാരണം നടത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി മന്ത്രി എം.ലിജു. സംസ്ഥാന മേധാവിക്കാണ് പരാതി നൽകിയത്. ചുമതലക്കാരൻ മന്ത്രി ആലപ്പുഴയിൽ എത്തിയത് വെള്ളം കയറി ആറാം നാൾ എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത. ടി 21 എന്ന ഓൺലൈൻ ചാനലിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വാർത്ത അടിസ്ഥാനരഹിതവും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് പരാതി. ദുരന്തനിവാരണ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക, സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കുക എന്നിവയാണ് വാർത്തയുടെ ലക്ഷ്യമെന്നും പരാതിയിലുണ്ട്.

Advertising
Advertising

ഇത്തരം വാർത്തകൾ ദുരന്തനിവാരണ പ്രോട്ടോക്കോളിന്റെയും ക്രമസമാധാനത്തിന്റെയും നഗ്നമായ ലംഘനമാണെന്നും വാർത്ത ചെയ്തവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്. വാർത്തയുടെ ലിങ്ക് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും എം. ലിജു ആവശ്യപ്പെട്ടു. 

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News