സിപിഎം-ജമാഅത്ത്-വെൽഫെയർ ബന്ധത്തിന്റെ തെളിവുകൾ പുറത്തുവിട്ട് എം.എം ഹസൻ
തമിഴ്‌നാട്ടിലും രാജസ്ഥാനിലും സിപിഎം ജമാഅത്തെ ഇസ്‌ലാമിയുടെ സഹകരിച്ചു പ്രവർത്തിക്കുന്നതിന്റെ തെളിവുകളാണ് ഹസൻ പുറത്തുവിട്ടത്.
തിരുവനന്തപുരം: സിപിഎം-ജമാഅത്ത്-വെൽഫെയർ പാർട്ടി ബന്ധത്തിന്റെ തെളിവുകൾ പുറത്തുവിട്ട് യുഡിഎഫ് മുൻ കൺവീനർ എം.എം ഹസൻ. തമിഴ്‌നാട്ടിലും രാജസ്ഥാനിലും സിപിഎം ജമാഅത്തെ ഇസ്‌ലാമിയുടെ സഹകരിച്ചു പ്രവർത്തിക്കുന്നതിന്റെ തെളിവുകളാണ് ഹസൻ പുറത്തുവിട്ടത്.
2019 ലോക്സഭാ തെരെഞ്ഞെടുപ്പിൽ വിജയിച്ച ശേഷം നടരാജൻ ജമാഅത്തെ ഇസ് ലാമിയുടെ കോയമ്പത്തൂർ ഓഫീസിൽ
കേരളത്തിന്ന് പുറത്തെ സിപിഎമ്മിന് ജമാഅത്തെ ഇസ്‌ലാമിയോട് പ്രശ്‌നങ്ങളില്ലേ എന്ന് എം.എം ഹസൻ ചോദിച്ചു.ഈ മൂന്ന് ചിത്രങ്ങൾ സംബന്ധിച്ചും സിപിഎം നേതൃത്വം മറുപടി പറയണമെന്നും എം.എം ഹസൻ ആവശ്യപ്പെട്ടു. കേരളത്തിന്ന് പുറത്ത് സിപിഎമ്മിന് ജമാഅത്തെ ഇസ്‌ലാമിയോട് പ്രശ്‌നങ്ങളില്ലേ എന്ന് ഹസൻ ചോദിച്ചു.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ സിക്കാറിൽ വിജയിച്ച ശേഷം അംറാ റാം ജമാഅത്തെ ഇസ്‌ലാമി രാജസ്ഥാൻ അമീർ മുഹമ്മദ് നാസിമുദ്ദീനുമായി കൂടിക്കാഴ്ച നടത്തുന്നു
ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവും ഉണ്ടാക്കിയിട്ടില്ലെന്നാണ് സിപിഎം നേതാക്കൾ പറയുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ തെളിവുകൾ ഹസൻ പുറത്തുവിട്ടത്. 2019-ന് മുമ്പ് ജമാഅത്തെ ഇസ്‌ലാമിയും വെൽഫെയർ പാർട്ടിയും സിപിഎമ്മിന് പിന്തുന്ന നൽകിയ സംഭവങ്ങളും എടുത്തു പറഞ്ഞ ഹസൻ സിപിഎം അവസരവാദ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചു.
മാണപ്പാറൈ ടൗണിൽ (തിരുച്ചിറപ്പള്ളി ജില്ല) വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് 2025 ഏപ്രിൽ 17ന് നടന്ന സമ്മേളനം. ഇത് ദേശീയ തലത്തിൽ സി.പി.എം ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു. സംസാരിക്കുന്നത് വെൽഫെയർ പാർട്ടി തമിഴ്നാട് പ്രസിഡന്റ് അബ്ദുറഹ്മാൻ