നിരോധനം മറികടന്ന് നിർമാണം; എം.എം. മണിയുടെ സഹോദരന്റെ ഇടുക്കിയിലെ സിപ് ലൈൻ പ്രൊജക്ട് വിവാദത്തിൽ

സാഹസിക വിനോദപദ്ധതിക്ക് പഞ്ചായത്തും ടൂറിസം വകുപ്പും വഴിവിട്ട് അനുമതി നൽകിയെന്നാണ് ആരോപണം

Update: 2022-06-24 15:23 GMT

നിർമാണ നിരോധനം നിലനിൽക്കുന്ന ഇടുക്കി വെള്ളത്തൂവൽ വില്ലേജിൽ എം.എം.മണി എം.എൽ.എയുടെ സഹോദരൻ എം.എം ലംബോധരൻ ആരംഭിക്കുന്ന സിപ് ലൈൻ പ്രൊജക്ട് വിവാദത്തിൽ. സാഹസിക വിനോദപദ്ധതിക്ക് പഞ്ചായത്തും ടൂറിസം വകുപ്പും വഴിവിട്ട് അനുമതി നൽകിയെന്നാണ് ആരോപണം. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയോട് ചേർന്ന് ഇരുട്ട് കാനത്ത് നിർമിക്കുന്ന സിപ് ലൈൻ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് വിവാദം. സാധാരണക്കാരെ വലക്കുന്ന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സ്ഥലത്ത് ടൂറിസത്തിന്റെ പേരിൽ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾക്ക് അധികൃതർ മൗനാനുവാദം നൽകുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

Advertising
Advertising

എന്നാൽ സാഹസിക വിനോദത്തിന്റെ ഭാഗമായി ഡി.ടി.പി.സിയുടെയും പഞ്ചായത്തിന്റെയും എൻ.ഒ.സി ലഭിച്ചിട്ടുണ്ടെന്നും ഭാര്യയുടെ പേരിലുള്ള പട്ടയ ഭൂമിയിൽ നടത്തുന്നത് നിലവിലെ ചട്ടങ്ങൾ പാലിച്ചുള്ള നിർമാണ പ്രവർത്തനങ്ങളാണെന്നുമാണ് എം.എം ലംബോധരന്റെ മറുപടി.

സ്ഥിരം നിർമിതിയല്ലെന്നും ടൂറിസം പദ്ധതികൾക്കായുള്ള നിരാക്ഷേപ പത്രമാണ് നൽകിയതെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. നടപടി ചോദ്യം ചെയ്ത് പൊതു പ്രവർത്തകനായ രവി ഉള്ളിയേരി ജില്ലാ കലക്ടർക്കും ദേശീയ പാത അധികൃതർക്കും റവന്യൂ സെക്രട്ടറിക്കും പരാതി നൽകി. സംഭവത്തിൽ പ്രധിഷേധവുമായി കോൺഗ്രസും യൂത്ത് ലീഗും രംഗത്തെത്തിയിട്ടുണ്ട്.


Full View

MM. Mani's brother in controversy over Idukki zip line project

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News