മലപ്പുറത്ത് അമ്മയും മകളും മുങ്ങിമരിച്ചു

ഓണാവധിക്കിടെ കഴിഞ്ഞ ബുധനാഴ്ച ബന്ധുവീട്ടിലേക്ക് എത്തിയതായി ഷൈനിയും മകളും.

Update: 2022-09-10 09:43 GMT

മലപ്പുറം ചങ്ങരംകുളത്ത് ഓണാവധിക്ക് ബന്ധു വീട്ടിലെത്തിയ അമ്മയും മകളും മുങ്ങി മരിച്ചു. കുന്നംകുളം കാണിപ്പയ്യൂർ സ്വദേശികളായ അമ്പലത്തിങ്ങൽ ഷൈനിയും, മകൾ ആശ്ചര്യയുമാണ് മരിച്ചത്. വീടിന് സമീപത്തെ കോൾപ്പാടത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.

കുന്നംകുളം കാണിപ്പയ്യൂർ അമ്പലത്തിങ്ങൽ ബാബുരാജിന്‍റെ ഭാര്യ ഷൈനിയും മകൾ ആശ്ചര്യയും ഓണാവധിക്ക് ഒതളൂരിലെ ഷൈനിയുടെ വീട്ടിലെത്തിയതായിരുന്നു. ഇവിടെ നിന്ന് കുളിക്കാനായാണ് വീടിന് സമീപത്തെ വെമ്പുഴ കോൾപാടത്ത് എത്തിയത്. ബണ്ടിന് സമീപം ഇരുവരും മുങ്ങി താഴുകയായിരുന്നു. ഇരുവരും അപകടത്തിൽ പെട്ടത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ രണ്ട് പേരെയും കരക്ക് കയറ്റി. ഉടന്‍ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നംകുളം ബദനി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ആശ്ചര്യ. ചങ്ങരംകുളം പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News