ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതിയിൽ; പത്മകുമാറിന്റെ ചോദ്യംചെയ്യല്‍ ഉടന്‍

കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക

Update: 2025-11-19 01:04 GMT
Editor : rishad | By : Web Desk

മുരാരി ബാബു

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ചുമത്തിയതിനാൽ കേസിന്റെ നടപടികൾ കൊല്ലം കോടതിയിലേക്ക് മാറ്റുകയായിരുന്നു. ദേവസ്വം ബോർഡ് അംഗങ്ങളുടെ നിർദ്ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നാണ് മുരാരി ബാബു വ്യക്തമാക്കിയിരുന്നത്.

സ്വർണ്ണപ്പാളികളെ ചെമ്പെന്ന് രേഖപ്പെടുത്തിയത് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവായിരുന്നു. സ്വർണ്ണം തട്ടിയെടുക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാനെ അന്വേഷണസംഘം ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News