എന്റെ വീട്ടിൽ ഇതുവരെ റെയ്‌ഡൊന്നും നടന്നിട്ടില്ല: സുജിത് ഭക്തൻ

കഴിഞ്ഞ അഞ്ച് വർഷമായി കൃത്യമായി ഇൻകം ടാക്‌സും ജി.എസ്.ടിയും അടയ്ക്കുന്നുണ്ടെന്നും സുജിത് പറഞ്ഞു.

Update: 2023-06-22 11:31 GMT

കൊച്ചി: തന്റെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടന്നിട്ടില്ലെന്ന് യൂട്യൂബർ സുജിത് ഭക്തൻ. കഴിഞ്ഞ അഞ്ച് വർഷമായി കൃത്യമായി ഇൻകം ടാക്‌സും ജി.എസ്.ടിയും അടയ്ക്കുന്നുണ്ട്. റെയ്ഡ് വന്നാലും പൂർണതോതിൽ സഹകരിക്കാൻ ബാധ്യസ്ഥനാണ്. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Full View

എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിലെ യൂട്യൂബർമാരുടെ വീട്ടിലാണ് ഇന്ന് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വരുമാനത്തിന് അനുസരിച്ച് നികുതി അടയ്ക്കുന്നില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News