80 സീറ്റുകള്‍ നേടി എൽ.ഡി.എഫ് അധികാരം നിലനിർത്തുമെന്ന് എൻ.എസ് മാധവന്റെ പ്രവചനം: ഒരു സീറ്റ് ടി20ക്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റ് നേടി എല്‍.ഡി.എഫ്. അധികാരത്തില്‍ വരുമെന്ന് എഴുത്തുകാരനും നിരൂപകനുമായ എന്‍.എസ്. മാധവന്‍. ട്വിറ്ററിലൂടെയായിരുന്നു എന്‍.എസ് മാധവന്റെ പ്രവചനം.

Update: 2022-09-07 06:20 GMT
Editor : rishad | By : Web Desk

നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റുകള്‍ നേടി എല്‍.ഡി.എഫ്. അധികാരത്തില്‍ വരുമെന്ന് എഴുത്തുകാരനും നിരൂപകനുമായ എന്‍.എസ്. മാധവന്‍. ട്വിറ്ററിലൂടെയായിരുന്നു എന്‍.എസ് മാധവന്റെ പ്രവചനം. യുഡിഎഫ് 59 സീറ്റുകള്‍ നേടും. ഒരു സീറ്റ് എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി20യും നേടുമെന്നും എന്‍.എസ് മാധവന്‍ തന്റെ ട്വിറ്ററില്‍ കുറിക്കുന്നു. എന്‍.എസ് മാധവന്റെ പ്രവചനത്തില്‍ ബി.ജെപിക്ക് സീറ്റൊന്നുമില്ല.


Advertising
Advertising


ഓരോ ജില്ലയിലും എല്‍.ഡി.എഫും യു.ഡി.എഫും എത്ര വീതം സീറ്റുകള്‍ നേടുമെന്ന പ്രവചനം അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പങ്കുവെക്കുന്നുണ്ട്. ഇതിലെ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പതിനാല് സീറ്റില്‍ ഒമ്പത് സീറ്റുള്‍ എല്‍.ഡി.എഫ് നേടും. തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലൊക്കെ മികച്ച വിജയം എല്‍ഡിഎഫ് നേടുമെന്നാണ് എന്‍.എസ് മാധവന്റെ പ്രവചനം. അതേസമയം മലപ്പുറം, എറണാകുളം ജില്ലയില്‍ മാത്രം യുഡിഎഫിന്റെ മുന്നേറ്റം ഒതുങ്ങുമെന്നും എന്‍.എസ് മാധവന്‍ പ്രവചിക്കുന്നു. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. 



Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News