ഇനി പാമ്പിനെ പേടിക്കേണ്ട; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂളുകളിൽ ഉര​ഗ പരിശോധയുമായി വനം വകുപ്പ്

പ്രവേശനോത്സവത്തോടനുബന്ധിച്ചാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഉര​ഗ പരിശോധന ആരംഭിച്ചത്

Update: 2025-06-03 04:05 GMT

തിരുവനന്തപുരം: ഇനി പാമ്പിനെ പേടിക്കേണ്ട. സ്കൂളുകളിലും പരിസരപ്രദേശങ്ങളിലും ഇനി പാമ്പിനെ കണ്ടാൽ സംസ്ഥാനത്തെ വനം വകുപ്പിന്റെ സർപ്പ വോളന്റിയർമാരെത്തും. പ്രവേശനോത്സവത്തോടനുബന്ധിച്ചാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഉര​ഗ പരിശോധന ആരംഭിച്ചത്. കഴിഞ്ഞ ആഴച്ച ആരംഭിച്ച പരിശോധന ഈ ആഴ്ചയിലും തുടരും.

സ്കൂൾ അധികൃതരോ പിടിഎ ഭാരവാഹികളോ അറിയിക്കുന്നത് പ്രകാരമാണ് പരിശോധനക്ക് വോളന്റിയർമാർ എത്തുക.

സ്‌കൂളുകളിലും പരിസരങ്ങളിലും വിഷപ്പാമ്പുകളുടെ സാന്നിധ്യം ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കായി വനം വകുപ്പ് നൽകുന്ന സുപ്രധാനമായ സേവനമാണിതെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഓരോ ജില്ലയിലെയും സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് പരിശോധനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ നിർദേശവും നൽകി.

Advertising
Advertising

സഹായം ആവശ്യമുള്ള സ്‌കൂളുകൾക്ക്‌ അതത് ജില്ലയിലെ സാമൂഹിക വനവൽക്കരണ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്. സഹായങ്ങൾക്കും അന്വേഷണങ്ങൾക്കും വനംവകുപ്പിന്റെ ടോൾ ഫ്രീ നമ്പരിലും വിളിക്കാം. നമ്പർ: 1800 425 4733.

സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ:-

തിരുവനന്തപുരം : 9447979135

കൊല്ലം:9447979132

പത്തനംതിട്ട : 9447979134

ആലപ്പുഴ : 9447979131

കോട്ടയം : 9447979133

ഇടുക്കി : 9447979142

എറണാകുളം : 9447979141

തൃശ്ശൂർ: 9447979144

പാലക്കാട് : 9447979143

കോഴിക്കോട് : 9447979153

മലപ്പുറം : 9447979154

വയനാട് : 9447979155

കണ്ണൂർ : 9447979151

കാസർഗോഡ് : 9447979152

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News