അൻവറിനോട് സംസാരിക്കാൻ രാഹുലിനോട് ആരും നിർദേശിച്ചിട്ടില്ല: സണ്ണി ജോസഫ്
'രാഹുൽ മാങ്കൂട്ടത്തിലിനോട് വിശദീകരണം തേടണോ എന്ന് ആലോചിക്കും'
Update: 2025-06-01 06:41 GMT
കണ്ണൂര്‍:പി.വി അൻവറുമായി കൂടിക്കാഴ്ച നടത്തിയതിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് വിശദീകരണം തേടണോ എന്ന് ആലോചിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വ്യക്തിപരമായ കൂടിക്കാഴ്ചയാവാം.അതിലെ തെറ്റും ശരിയും നോക്കുന്നില്ല. അൻവറിനോട് സംസാരിക്കാൻ രാഹുലിനോട് ആരും നിർദേശിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അൻവർ കൂടി ഉണ്ടായിരുന്നെങ്കിൽ ഗുണമാകില്ലേ എന്ന് ചോദ്യത്തിന് പായസത്തിൽ മധുരം കൂടിയാലും പ്രശ്നമില്ലല്ലോ, എന്നായിരുന്നു മറുപടി. അൻവർ ഒറ്റക്ക് മത്സരിച്ചാലും യുഡിഎഫിന് പ്രശ്നമില്ല. ഒരു വോട്ടെങ്കിൽ ഒരു വോട്ട്, കുറയും എന്ന് മാത്രം.അതേസമയം, രാഷ്ട്രീയത്തിൽ ഒരു വാതിലും പൂർണമായി അടയില്ലന്നും സണ്ണി ജോസഫ് പറഞ്ഞു.