കലക്ടറേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ തട്ടി; കണ്ണൂർ സ്വദേശിനി പിടിയില്‍

ഇന്ന് രാവിലെയാണ് ബാലുശ്ശേരി സ്വദേശിയായ അമ്മയും മകനുമായി അറസ്റ്റിലായ സ്ത്രീ കലക്ടറേറ്റിലെത്തിയത്.

Update: 2022-02-24 09:37 GMT

കോഴിക്കോട് കലക്ടറേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. സംഭവത്തിൽ കണ്ണൂർ സ്വദേശിനി പിടിയിലായി. നടക്കാവ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇന്ന് രാവിലെയാണ് ബാലുശ്ശേരി സ്വദേശിയായ അമ്മയും മകനുമായി അറസ്റ്റിലായ സ്ത്രീ കലക്ടറേറ്റിലെത്തിയത്. ജോലി ലഭിക്കുന്നതിന് സർട്ടിഫിക്കറ്റ് നൽകാനെന്നു പറഞ്ഞാണ് ഇവരെ ഓഫിസിലേക്ക് കൊണ്ടുവന്നത്. സംശയം തോന്നിയ ജീവനക്കാർ വിവരം എ.ഡി.എമ്മിനെ അറിയിക്കുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ പ്രതി തട്ടിയെടുത്തെന്നാണ് വിവരം

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News