ലേബർകോഡുകൾ നടപ്പാക്കുന്നതിന്റെ ലക്ഷ്യം തൊഴിലാളി ചൂഷണം: പി.സന്തോഷ് കുമാർ എംപി

ലേബർ കോഡുകൾ നടപ്പാക്കിയതിനെതിരെ കെയുഡബ്ലിയുജെ, കെഎൻഇഎഫ് എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധം പി.സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു

Update: 2025-11-26 13:15 GMT

കൊച്ചി : കേന്ദ്രസർക്കാർ നടപ്പാക്കിയ ലേബർ കോഡുകൾ രാജ്യത്തെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും വേതന സുരക്ഷയും ക്ഷേമാവകാശങ്ങളും സംഘടനാ സ്വാതന്ത്ര്യവും ഇല്ലാതാക്കി കടുത്ത തൊഴിലാളി ചൂഷണത്തിന് ഇടയാക്കുമെന്ന് പി.സന്തോഷ് കുമാർ എംപി. ലേബർ കോഡുകൾ നടപ്പാക്കിയതിനെതിരെ തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധിച്ച് കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി കേരള പത്ര പ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ ), കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് യൂണിയൻ (കെഎൻഇഎഫ് ) സംഘടനകൾ സംയുക്തമായി എറണാകുളത്ത് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertising
Advertising

മാധ്യമ രംഗത്തെ ജീവനക്കാരുടെ സേവന വേതന വ്യവ്യസ്ഥകൾക്ക് സംരക്ഷണമുണ്ടായിരുന്ന വേജ് ബോർഡുകൾ ഇല്ലാതാക്കി. നിശ്ചിത സമയ തൊഴിൽ എന്നതും തൊഴിലിന് അനുസൃതമായ വേതനമെന്നതും ഇപ്പോൾ ഇല്ലാത്ത അവസ്ഥയാണ്. ഒരു ട്രേഡ് യൂണിയൻ രൂപീകരിക്കണമെങ്കിൽ 300 തൊഴിലാളികൾ ഉണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളു. ഇത് തൊഴിലാളികളുടെ അവകാശ സമരങ്ങൾ ഇല്ലാതാക്കി കോർപറേറ്റുകളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമമാണ്. മികച്ച ട്രേഡ് യുണിയണകൾ ഉണ്ടാകുന്നതാണ് ഏത് വ്യവസായത്തിന്റെയും സംതൃപ്തി. വിവിധ പഠനങ്ങൾ അത് തെളിയിച്ചിട്ടുണ്ടെന്നും സന്തോഷ്‌കുമാർ പറഞ്ഞു.

കെഎൻഇഎഫ് ജില്ലാ പ്രസിഡൻ്റ് കെ.ആർ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി എൻ.അരുൺ, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡൻ്റ് കെ.പി റജി, സെക്രട്ടറി ബിനിത ദേവസി, പ്രസ് ക്ലബ് സെക്രട്ടറി ഷജിൽ കുമാർ, ട്രഷറർ അഷറഫ് തൈവളപ്പ്, കെഎൻഇഎഫ് സംസ്ഥാന നേതാക്കളായ ജമാൽ ഫൈറൂസ്, ഇന്ദു മോഹൻ, എം.ടി വിനോദ് കുമാർ പ്രസംഗിച്ചു. 

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News