പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം: സമഗ്രമായ അന്വേഷണം വേണം- വെൽഫയർ പാർട്ടി

പാലക്കാട് മൂത്താൻതറ വിദ്യാനികേതൻ സ്കൂൾ കോമ്പൗണ്ടിലാണ് സ്ഫോടനമുണ്ടായത്.

Update: 2025-08-20 17:35 GMT

പാലക്കാട്: പാലക്കാട് നഗരത്തിലെ സ്‌കൂളിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടികൂടിയതിൽ പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തണമെന്ന് വെൽഫയർ പാർട്ടി ആവശ്യപ്പെട്ടു. സ്‌ഫോടനത്തിന് പിന്നിലെ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും, ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിൽ എങ്ങനെയാണ് എത്തിയതെന്നും അന്വേഷിക്കണമെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.സി നാസർ ആവശ്യപ്പെട്ടു.

പാലക്കാട് മൂത്താൻതറയിലെ സ്‌കൂൾ പരിസരത്താണ് സ്‌ഫോടനമുണ്ടായത്. മൂത്താൻത്‌റ ദേവി വിദ്യാനികേതൻ സ്‌കൂൾ കോമ്പൗണ്ടിലാണ് സംഭവം. സ്‌ഫോടനത്തിൽ 10 വയസ്സുകാരന് പരിക്കേറ്റു. സ്‌കൂൾ കോമ്പൗണ്ടിൽ നിന്ന് ലഭിച്ച സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News