പള്ളികളും മതസ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാകണം: പാണക്കാട് ഖാസി ഫൗണ്ടേഷൻ

പുതുതായി നിർമിക്കുന്ന പള്ളികളുടെ നിർമാണഘട്ടത്തിൽ തന്നെ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പാണക്കാട് ഖാസി ഫൗണ്ടേഷൻ മഹല്ലുകളോട് ആവശ്യപ്പെട്ടു

Update: 2025-10-04 11:42 GMT

Panakkad Qazi Foundation | Photo | Special Arrangement

മലപ്പുറം: പള്ളികളിലും മതസ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്ക് സൗകര്യം ഏർപ്പെടുത്തണമെന്ന് പാണക്കാട് ഖാസി ഫൗണ്ടേഷൻ മഹല്ലുകൾക്ക് നിർദേശം നൽകി. നിലവിലുള്ള സാഹചര്യത്തിൽ പള്ളികളിൽ പ്രവേശിക്കുന്നതിനും നിസ്‌കാരം നിർവഹിക്കുന്നതിനും ഭിന്നശേഷിക്കാർക്ക് പ്രയാസമുണ്ട്.

അവർക്ക് ആവശ്യമായ റാമ്പുകളും വീൽചെയറുകളും മറ്റുസൗകര്യങ്ങളും ഏർപ്പെടുത്തണം. പുതുതായി നിർമിക്കുന്ന പള്ളികളുടെ നിർമാണഘട്ടത്തിൽ തന്നെ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മതസ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്നും പാണക്കാട് ഖാസി ഫൗണ്ടേഷൻ മഹല്ലുകളോട് ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News