പിണറായി വിജയനും എസ്.ഡി.പി.ഐ; തല്ലിക്കൊന്ന് കുഴിച്ചിട്ടാലും എൽ.ഡി.എഫിലേക്കില്ല- പി.സി ജോർജ്

കാഞ്ഞിരപ്പള്ളി കോളജിലെ എസ്.എഫ്.ഐ അക്രമം മൂലമാണ് അമേരിക്കയിലെ പിണറായിയുടെ പരിപാടി പൊളിഞ്ഞതെന്നും പി.സി ജോർജ് ആരോപിച്ചു.

Update: 2023-06-15 10:41 GMT

കൊച്ചി: തന്നെ തല്ലിക്കൊന്ന് കുഴിച്ചിട്ടാലും ഇന്ത്യൻ പ്രസിഡന്റാക്കാമെന്നും പറഞ്ഞാലും എൽ.ഡി.എഫിലേക്ക് പോവില്ലെന്ന് പി.സി ജോർജ്. എൽ.ഡി.എഫിൽ ചേരുന്നത് ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ്. മാനംമര്യാദക്ക് ഇറങ്ങിപ്പുറപ്പെട്ടാൽ അവർക്ക് സീറ്റുണ്ടാവുമെന്നാണ് കരുതുന്നത്. അത് അവരുടെ പ്രവർത്തനംപോലെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു വോട്ടിന് 5000 രൂപയാണ് സി.പി.എം കൊടുക്കുന്നത്. മന്ത്രി വാസവനോട് ചോദിച്ചാൽ അതിന്റെ സത്യാവസ്ഥ അറിയാം. 22 വോട്ടുള്ള ഒരു മേഖലയിൽ ഓരോരുത്തർക്കും 5000 രൂപ വീതം കൊടുത്തു. കാശ് വാങ്ങിയവരാണ് ഇത് തന്നോട് പറഞ്ഞതെന്നും പി.സി ജോർജ് പറഞ്ഞു.

Advertising
Advertising

കാഞ്ഞിരപ്പള്ളി കോളജിലെ എസ്.എഫ്.ഐ അക്രമം മൂലമാണ് അമേരിക്കയിലെ പിണറായിയുടെ പരിപാടി പൊളിഞ്ഞതെന്നും പി.സി ജോർജ് ആരോപിച്ചു. കേരളത്തിൽ എങ്ങനെ ജീവിക്കും? പിണറായി വിജയനും എസ്.ഡി.പി.ഐ ആണ്. എല്ലാ സ്ഥാനങ്ങളിലും മുസ് ലിംകൾ വരണമെന്നാണ് പിണറായിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Full View

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News