കൊല്ലം പള്ളിമുക്കിലെ പിഎഫ്ഐ വെസ്റ്റ് കമ്മിറ്റി ഓഫീസ് പൂട്ടി

കൊല്ലം പള്ളിമുക്ക് പോപുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രമാണ്

Update: 2022-09-30 11:03 GMT
Editor : banuisahak | By : Web Desk
Advertising

കൊല്ലം: കൊല്ലം പള്ളിമുക്കിൽ പ്രവർത്തിച്ച പോപുലർ ഫ്രണ്ടിന്റെ വെസ്റ്റ് കമ്മിറ്റി ഓഫീസ് പൂട്ടി. കൊല്ലം എസിപിയുടെ നേതൃത്വത്തിലായിരുന്നു നടപടി. കെട്ടിടം ഏറ്റെടുത്തുവെന്ന് കാണിച്ച് നോട്ടീസും പതിച്ചു.

കൊല്ലം പള്ളിമുക്ക് പോപുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രമാണ്. ഇവിടെ പ്രവർത്തിച്ചിരുന്ന വെസ്റ്റ് കമ്മിറ്റി ഓഫീസാണ് പൊലീസ് പൂട്ടി സെൽ ചെയ്‌തിരിക്കുന്നത്‌. കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഉച്ചയോടെ എത്തിയാണ് നടപടി ആരംഭിച്ചത്.

ഓഫീസുമായി ബന്ധപ്പെട്ട് ഇന്നലെ തന്നെ റവന്യൂ വകുപ്പും പൊലീസും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്ന് ഇന്ന് എസിപിയുടെ നേതൃത്വത്തിൽ എത്തിയ സംഘം കെട്ടിടം ഏറ്റെടുത്തെന്ന് കാണിച്ച് നോട്ടീസ് പതിക്കുകയായിരുന്നു. ആദ്യമായാണ് കൊല്ലം ജില്ലയിൽ ഇത്തരമൊരു നടപടിയുണ്ടാകുന്നത്.

ഇനി കരുനാഗപ്പള്ളിയിലെ സോണൽ ഓഫീസാണ് പോപുലർ ഫ്രണ്ടിന് പ്രധാനമായുള്ളത്. ഇവിടേക്ക് എൻഐഎ സംഘം ഉടൻ തന്നെ എത്തി സീൽ ചെയ്യുമെന്നാണ് വിവരം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News