'വന്നതിനും ഭക്ഷണം കഴിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി'; കെ.ടി ജലീൽ 'യമ്മി'യിൽ എത്തിയ ഫോട്ടോ പങ്കുവെച്ച് പി.കെ ഫിറോസ്
കഴിഞ്ഞ ദിവസം ജലീൽ വാർത്താസമ്മേളനത്തിൽ പാലക്കാട് കൊപ്പത്തെ യമ്മി ഷോപ്പിൽ ഫിറോസിന് ഷെയറുണ്ട് എന്ന് പറഞ്ഞിരുന്നു
Update: 2025-09-07 15:38 GMT
കോഴിക്കോട്: കെ.ടി ജലീൽ എംഎൽഎ പാലക്കാട് കൊപ്പത്തെ 'യമ്മി' ഫ്രൈഡ് ചിക്കൻ കടയിൽ എത്തി ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോ പങ്കുവെച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.
''നന്ദി, വന്നതിനും ഭക്ഷണം കഴിച്ച് അഭിപ്രായം അറിയിച്ചതിനും. NB: ബിസിനസിൽ രാഷ്ട്രീയമില്ല, രാഷ്ട്രീയത്തിൽ ബിസിനസും''- എന്ന കുറിപ്പോടെയാണ് ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ ദിവസം ജലീൽ നടത്തിയ വാർത്താസമ്മേളനത്തിൽ കൊപ്പത്തെ 'യമ്മി' ഷോപ്പിൽ ഫിറോസിന് ഷെയറുണ്ട് എന്ന് പറഞ്ഞിരുന്നു. അവിടത്തെ യൂത്ത് ലീഗുകാരാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നായിരുന്നു ജലീൽ പറഞ്ഞത്. ഫിറോസിന് ഗൾഫിലെ കമ്പനിയിൽ ജോലിയുണ്ട്, യൂത്ത് ലീഗ് നടത്തിയ ദോത്തി ചലഞ്ചിൽ വൻ അഴിമതി നടന്നു തുടങ്ങിയ ആരോപണങ്ങളും ജലീൽ ഉന്നയിച്ചിരുന്നു.