ഹരിത വിവാദം ഗൂഢാലോചനയെന്ന് നേരത്തെ പറഞ്ഞു; ഇപ്പോൾ അത് തെളിയിക്കപ്പെട്ടു: പി.കെ നവാസ്

ഹരിത വിവാദത്തിൽ പി.കെ നവാസിനെതിരെ നടന്ന ചർച്ചയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Update: 2023-08-10 03:01 GMT
Advertising

കോഴിക്കോട്: ഹരിത വിവാദം ഗൂഢാലോചനയാണെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നും ഇപ്പോൾ അത് ശരിയാണെന്ന് തെളിയിക്കപ്പെട്ടെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ല. വാട്‌സ്ആപ്പ് ഗൂഢാലോചനയെ കുറിച്ച് പാർട്ടി നേതൃത്വം അന്വേഷിക്കുമെന്നും നവാസ് മീഡിയവണിനോട് പറഞ്ഞു.

Read Alsoപി.കെ നവാസിനെതിരെ വാട്‌സ്ആപ്പിൽ ഗൂഢാലോചന; എം.എസ്.എഫ് നേതാക്കൾക്കെതിരെ നടപടി

ഹരിത വിവാദത്തിൽ പി.കെ നവാസിനെതിരെ നടന്ന ചർച്ചയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഗ്രൂപ്പിൽ അംഗങ്ങളായവർക്കെതിരെ സംഘടന നടപടി സ്വീകരിച്ചിരുന്നു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാഹിബ് മുഹമ്മദ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്, മലപ്പുറം ജില്ലാ സെക്രട്ടറി ടി.പി നബീൽ തുടങ്ങിയവരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News