പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

ശങ്കരപുരം സ്വദേശി ശശിധരനെയാണ് (70) അറസ്റ്റ് ചെയ്തത്.

Update: 2023-06-27 09:53 GMT
Editor : vishnu ps | By : Web Desk
Advertising

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ കുന്ദംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ശങ്കരപുരം സ്വദേശി ശശിധരനെയാണ് (70) അറസ്റ്റ് ചെയ്തത്.

2020 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും, വാട്‌സാപ്പിലൂടെ ലൈംഗിക ചുവയുള്ള മെസേജ് അയക്കുകയും ചെയ്തുവെന്നാണ് പരാതി.

പെണ്‍കുട്ടി വിവരമറിയച്ചതോടെ വീട്ടുകാര്‍ ചേര്‍ന്ന് കുന്ദംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് പ്രതി അറസ്റ്റിലായത്.

പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

Tags:    

Writer - vishnu ps

Multimedia Journalist

Editor - vishnu ps

Multimedia Journalist

By - Web Desk

contributor

Similar News