മലപ്പട്ടം പ്രകോപന മുദ്രാവാക്യം; 6 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

ലഹളയുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപന മുദ്രാവാക്യം മുഴക്കിയെന്ന് എഫ്‌ഐആറിൽ പറയുന്നു

Update: 2025-05-16 15:47 GMT

കണ്ണൂർ: മലപ്പട്ടത്തെ പ്രകോപന മുദ്രാവാക്യത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ഉൾപ്പടെ ആറ് നേതാക്കൾക്കെതിരെയാണ് കേസ്. ലഹളയുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപന മുദ്രാവാക്യം മുഴക്കിയെന്ന് എഫ്‌ഐആറിൽ പറയുന്നു.

രണ്ട് ദിവസം മുമ്പ് മലപ്പട്ടത്ത് സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനിടെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിൽ 'ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ താഴ്ത്തീട്ടില്ല' എന്ന് മുദ്രാവാക്യം ഉയർത്തിയിരുന്നു. ഇത് വിവാദമായതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ എസ്എഫ്‌ഐ പ്രതിഷേധം നടത്തിയിരുന്നു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News