Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിയ്ക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ഷൈജലിനെതിരെയും ഇയാളുടെ സുഹൃത്ത് ജംഷി ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.
സ്ത്രീധന പീഡനപരാതിയിൽ യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭർത്താവ് മർദിക്കാറുണ്ടെന്ന് യുവതി മീഡിയവണിനോട് പറഞ്ഞു. ഭർത്താവ് ഉണ്ടായിരിക്കെ സുഹൃത്തും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറഞ്ഞു.
പരാതിയിലുള്ള പോലെ സംഭവം നടന്നിട്ടില്ലെന്ന് ആരോപണവിധേയൻ പറഞ്ഞു. സംഭവത്തിൽ കൽപ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു.