ക്രഷർ തട്ടിപ്പ് കേസിൽ പി.വി അൻവർ എം.എൽ.എയെ അറസ്റ്റ് ചെയ്യണം: പി.കെ ഫിറോസ്

സഹകരണ ആശുപത്രിയായതുകൊണ്ടാണ് മുഖ്യമന്ത്രിയെ ശിഹാബ് തങ്ങൾ ആശുപത്രി ഉദ്ഘാടനത്തിന് വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2022-02-22 10:30 GMT

ക്രഷർ തട്ടിപ്പ് കേസിൽ പി.വി അൻവർ എം.എൽ.എയെ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. അൻവറിനെ രക്ഷപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് ശ്രമിച്ചത്. അൻവറിന് അനുകൂലമായ ക്രൈംബ്രാഞ്ച് റിപ്പോർട്ട് മഞ്ചേരി സി.ജെ.എം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി പി. വിക്രമനെതിരെ വകുപ്പ് തല നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എ.ആർ നഗർ ബാങ്കിന്റെ കാര്യത്തിൽ ജലീൽ ഇപ്പോൾ ലീഗിനെതിരെ ഒന്നും പറയാത്തത് എന്താണെന്ന് ജലീൽ തന്നെ വ്യക്തമാക്കണം. എതിരാളികൾ പോലും ലീഗിനെ പുകഴ്ത്തുന്നു എന്നതാണ് തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നത്. സഹകരണ ആശുപത്രിയായതുകൊണ്ടാണ് മുഖ്യമന്ത്രിയെ ശിഹാബ് തങ്ങൾ ആശുപത്രി ഉദ്ഘാടനത്തിന് വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്‌ലിം ലീഗിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ എല്ലാ ജില്ലകളിലും നടന്നുകൊണ്ടിരിക്കുകയാണ്. ഇനി തെക്കൻ ജില്ലകളിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. ഭാരവാഹികളെ പരസ്പരം മാറ്റിയുള്ള പുനഃസംഘടനയല്ല ലീഗ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News