'2026 ൽ ഭരണത്തിലെത്തിയാൽ ആഭ്യന്തരം,വനം വകുപ്പുകൾ എനിക്ക് വേണം'; യുഡിഎഫിന് മുന്നിൽ പുതിയ ഉപാധിയുമായി പി.വി അൻവർ

''സതീശനെ നേതൃ സ്ഥാനത്ത് നിന്ന് മാറ്റണം.ഒരു പിണറായിയെ ഇറക്കി, മറ്റൊരു മുക്കാൽ പിണറായിയെ കയറ്റാൻ ഞാനില്ല''

Update: 2025-06-05 05:08 GMT
Editor : Lissy P | By : Web Desk

നിലമ്പൂർ: യുഡിഎഫ് നേതൃത്വത്തിന് മുന്നിൽ പുതിയ ഉപാധി വെച്ച് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അൻവർ. 2026 ൽ യുഡിഎഫ് ഭരണത്തിലെത്തിയാല്‍ ആഭ്യന്തരമോ വനം വകുപ്പോ തനിക്ക് വേണം. ഇല്ലെങ്കിൽ  വി.ഡി  സതീശനെ നേതൃ സ്ഥാനത്ത് നിന്ന് മാറ്റണം. ആവശ്യങ്ങൾ അംഗീകരിച്ചാൽ യുഡിഎഫ് മുന്നണി പോരാളിയായി താൻ ഉണ്ടാകുമെന്നും പി.വി അൻവർ പറഞ്ഞു.

'ഇന്ന് രാവിലെ ഒമ്പതുമണിവരെയും യുഡിഎഫിന്റെ വേണ്ടപ്പെട്ട നേതാക്കൾ തന്നെ ബന്ധപ്പെട്ടിരുന്നു.അവരോട് ഞാന്‍ ഒറ്റക്കാര്യം മാത്രമേ ആവശ്യപ്പെട്ടിട്ടൊള്ളൂ. 2026 ൽ യുഡിഎഫ് ഭരണത്തിലെത്തിയാല്‍ ആഭ്യന്തരമോ വനം വകുപ്പോ തനിക്ക് വേണം. ഇക്കാര്യം എഗ്രിമെന്‍റാക്കി പൊതുമധ്യത്തില്‍ പറയണം.എന്നാല്‍ വി.ഡി സതീശനെ യുഡിഎഫിന്റെ നേതൃസ്ഥാനത്തിരുത്തിക്കൊണ്ട് ഞാനങ്ങോട്ട് വരില്ല.ഒരു പിണറായിയെ ഇറക്കി,മറ്റൊരു മുക്കാൽ പിണറായിയെ കയറ്റാൻ ഞാനില്ല. സതീശനെ മാറ്റി മറ്റൊരാളെ ആ സ്ഥാനത്ത് കൊണ്ടുവരണം. ഇനിയൊരു പിണറായിയെ സൃഷ്ടിക്കാന്‍ ഞാനില്ല. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് പിൻമാറില്ല. സതീശനാണ് തന്നെ മത്സര രംഗത്തിറക്കിയത്'-അന്‍വര്‍ പറഞ്ഞു. 

Advertising
Advertising

'തെരഞ്ഞെടുപ്പായതിനാലാണ് കോണ്‍ഗ്രസിന്‍റെ മലപ്പുറം സ്നേഹം.താൻ മുമ്പ് ഉയർത്തിയ വിഷയങ്ങൾ അന്ന് പിന്തുണച്ചില്ല.മലപ്പുറം ജില്ല വിഭജിക്കണം മലപ്പുറം ജില്ലയിലെ 60 ലക്ഷം ജനങ്ങളിലേക്ക് വികസനം എത്തുന്നില്ല. . ഇക്കാര്യം ഉന്നയിച്ച് തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തും. ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക പിന്തുണ ഉണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പറഞ്ഞത്. എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും തന്നെ പിന്തുണക്കും'- അന്‍വര്‍ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News