പി.വി അൻവർ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമോ എന്ന ഉദ്വേഗത്തിൽ നിലമ്പൂർ; മത്സരിക്കുമെന്ന സൂചന ശക്തം
അൻവർ മത്സരിക്കുന്ന കാര്യം ഇന്ന് വൈകീട്ടോ നാളെ രാവിലെയോ പ്രഖ്യാപിച്ചേക്കും
Update: 2025-06-01 02:15 GMT
മലപ്പുറം: യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച പി.വി അൻവർ ഒറ്റയ്ക്കു മത്സരിക്കുമോ എന്നതാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഇനിയുള്ള രാഷ്ട്രീയ ആകാംക്ഷ. അൻവർ മത്സരിക്കുന്ന കാര്യം ഇന്ന് വൈകീട്ടോ നാളെ രാവിലെയോ പ്രഖ്യാപിച്ചേക്കും.
മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും പണമില്ലെന്നും ഇന്നലെ രാവിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞ പി.വി അൻവർ ഇന്നലെ വൈകിട്ട് മത്സര സാധ്യത തള്ളാതെയുള്ള പ്രതികരണമാണ് നടത്തിയത്.
അൻവർ കൂടി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയാൽ നിലമ്പൂരിൽ ത്രികോണ മത്സരം ആകുമെന്നാണ് വിലയിരുത്തൽ. അൻവർ പിടിക്കുന്ന വോട്ടുകൾ ആരെ ബാധിക്കുമെന്ന് ഇരു മുന്നണികൾക്കും ആശങ്കയുണ്ട്.