'ഒരുപകൽ കൂടി കാത്തിരിക്കാൻ യുഡിഎഫ്, സാമുദായിക നേതാക്കൾ ആവശ്യപ്പെട്ടു, ആ വാക്കുകള്‍ മുഖവിലക്കെടുക്കുന്നു'; പി.വി അന്‍വര്‍

'മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നുണ്ട്‌'

Update: 2025-05-30 07:25 GMT
Editor : Lissy P | By : Web Desk

നിലമ്പൂർ: ഒരു പകല്‍ കൂടി കാത്തിരിക്കാൻ യുഡിഎഫ് നേതാക്കളും ചില സാമുദായിക നേതാക്കളും കാത്തിരിക്കാൻ ആവശ്യപ്പെട്ടതായി  പി.വി അന്‍വര്‍. അവരുടെ അഭിപ്രായത്തെ എനിക്ക് തള്ളികളയാൻ കഴിയില്ല. വാര്‍ത്താ സമ്മേളനം വിളിച്ച് പറയാനിരുന്നത് ഇപ്പോൾ പറയുന്നില്ലെന്നും മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

പി.വി അൻവറിന്റെ മുന്നണി ബന്ധത്തിൽ തീരുമാനമെടുക്കാൻ ഇന്ന് യുഡിഎഫിന്റെ നിർണായക യോഗം ചേരുന്നുണ്ട്. യുഡിഎഫ് സ്ഥാനാർഥിയോടുള്ള നിലപാട് വ്യക്തമാക്കാത്ത അൻവറിനെ സഹകരിപ്പിക്കേണ്ടെന്നാണ് മുന്നണിയിലെ പൊതുവികാരം. ഘടകകക്ഷിയാക്കാതെ യുഡിഎഫിനെ പിന്തുണയ്‌ക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് പി.വി അൻവർ. ഈ ആവശ്യം യുഡിഎഫ് അംഗീകരിക്കില്ലെന്ന വിലയിരുത്തലിൽ നിലമ്പൂരിൽ മത്സരിക്കാനാണ് തൃണമൂലിന്‍റെ തീരുമാനം.

Advertising
Advertising

ആദ്യം അൻവർ യുഡിഎഫ് സ്ഥാനാർഥിയെ അംഗീകരിക്കുക, ശേഷം യുഡിഎഫുമായി സഹകരിപ്പിക്കുന്നതിൽ പ്രഖ്യാപനം..ഈ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് യുഡിഎഫ്. അന്തിമതീരുമാനമെടുക്കാൻ രാത്രി ഏഴു മണിക്കാണ് യുഡിഎഫ് യോഗം ഓൺലൈനായി ചേരുന്നത്.

അസോസിയേറ്റ് ഘടകകക്ഷിക്കപ്പുറത്തേക്ക് അൻവറിനെ പരിഗണിക്കേണ്ടതില്ല എന്നതാണ് യുഡിഎഫിലെ പൊതുധാരണ. എന്നാൽ ഘടകകക്ഷിയാക്കാതെ യുഡിഎഫിനെ പിന്തുണക്കില്ല എന്ന നിലപാടിലാണ് ടിഎംസി. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News