'ഓണറബ്ൾ സൺ ഇൻ ലോയ്‌ക്കെതിരെ പറഞ്ഞപ്പോഴേ പ്രതീക്ഷിച്ചതാണ്'; സൈബർ ആക്രമണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ

അധിക്ഷേപത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ പങ്കുവച്ചാണ് രാഹുലിന്‍റെ പ്രതികരണം.

Update: 2023-03-18 06:46 GMT
Editor : abs | By : Web Desk

സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങളിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഇന്നലെ ഓണറബ്ൾ സൺ ഇൻ ലോയ്‌ക്കെതിരെ പറഞ്ഞപ്പോഴേ ഇത് പ്രതീക്ഷിച്ചതാണെന്ന് രാഹുൽ പ്രതികരിച്ചു. അധിക്ഷേപത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ഇന്നലെ ഓണറബിൾ സൺ ഇൻലോയ്‌ക്കെതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ്.... ഭാഗ്യത്തിന് ഇന്നോവയായില്ലല്ലോ. ബൈ ദ ബൈ സ്ഥലം ഒന്നു മാറ്റാമോ, ഞാൻ ഇന്ന് തിരുവനന്തപുരത്തായിരുന്നു.അടൂർ തന്നെ വേണം എന്ന് നിർബന്ധമാണെങ്കിൽ ഇന്നലെ എന്നാക്ക്... ശങ്കരാടിയുടെ കുമാരപിള്ള സഖാവ് തന്നെയാണ് ഇപ്പോഴും പാർട്ടി ക്ലാസ്സ് ല്ലേ?' - രാഹുൽ ഫേസ്ബുക്കിൽ എഴുതി. 

Advertising
Advertising


Full View


നേരത്തെ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ രാഹുലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം സംഘടന ഗൗരവമായി കാണുന്നുവെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

'ചെക്കൻ പറയുന്നത് നല്ലോണം തടിയിൽ തട്ടന്നുണ്ടെന്ന് അറിയാം. അതിന് മറുപടി ഇപ്പോഴും ശങ്കരാടി കാലത്തെ കുമാരപിള്ള സഖാവിന്റെ ഉടായിപ്പ് നമ്പറുകൾ തന്നെയാണോ കമ്മികളെ? (പഴയ വിജയന്റെ കാലം). സിപിഎം സൈബർ ഹാൻഡിലുകൾ നടത്തുന്ന ഈ തെമ്മാടിത്തരം സംഘടന നിയമപരമായി നേരിടും.' - എന്നായിരുന്നു ഷാഫി ഫേസ്ബുക്കിൽ പ്രതികരിച്ചത്. 

summary: rahul mankoottathil comment on cyber attack 




Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News