കാലുമാറ്റത്തിന് മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്നു, കോൺഗ്രസുകാരുടെ ആത്മാഭിമാനം തകർക്കാനാകില്ല: ചെന്നിത്തല

മുൻകൂട്ടിയുള്ള തിരക്കഥ അനുസരിച്ചാണ് തോമസ് പരിപാടിയിൽ പങ്കെടുത്തതെന്നും സോണിയ ഗാന്ധിയുടെ നിർദേശം ലംഘിച്ച് പോകുന്നവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും ചെന്നിത്തല

Update: 2022-04-10 08:07 GMT
Advertising

കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം തകർക്കാമെന്ന് സിപിഎം കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് കെ.വി തോമസ് സമ്മേളനത്തിൽ പങ്കെടുത്തതെന്നാണ് പറയുന്നതെന്നും അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയാണ് കാലുമാറ്റത്തിന് നേതൃത്വം നൽകുന്നതെന്ന് വ്യക്തമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് യോജിച്ച് നിലപാടല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

മുൻകൂട്ടിയുള്ള തിരക്കഥ അനുസരിച്ചാണ് തോമസ് പരിപാടിയിൽ പങ്കെടുത്തതെന്നും സോണിയ ഗാന്ധിയുടെ നിർദേശം ലംഘിച്ച് പോകുന്നവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സമ്മേളനത്തിലൂടെ കോൺഗ്രസിനെ ദുർബലപ്പെടുത്താനാണ് സിപിഎം ശ്രമിച്ചതെന്നും ബിജെപിയെ എതിർക്കാൻ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുമ്പ് കോൺഗ്രസ് നേതാക്കൾ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത് പാർട്ടിയിൽ നിന്ന് വിലക്കില്ലാത്തപ്പോളായിരുന്നുവെന്നും വിലക്കിയ സാഹചര്യത്തിൽ മാറിനിൽക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കെ.വി തോമസ് വലിയവനാക്കി ചിത്രീകരിച്ചെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, കെ.വി. തോമസ് സിപിഎം സെമിനാറിൽ പങ്കെടുത്ത കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും നേതൃത്വമാണ് അഭിപ്രായം പറയേണ്ടതെന്നും മുതിർന്നനേതാവ് ഉമ്മൻ ചാണ്ടി പറഞ്ഞു. പാർട്ടി എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.


Full View

Congress leader Ramesh Chennithala has said that if the CPM thinks that it can destroy the self-esteem of Congress workers, it will not happen and the party will move forward together.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News