പാട്ട് പഠിപ്പിക്കാന്‍ പറഞ്ഞിട്ടില്ല; പഠിപ്പിച്ചില്ലെങ്കിലും വിദ്യാര്‍ഥികള്‍ക്ക് എത്തിപ്പിടിക്കാം, ജോലി നിര്‍ത്തില്ല: വേടന്‍

തനിക്കെതിരെ നടക്കുന്നത് നിലപാടുകളോടുള്ള പകപോക്കലാണെന്ന് വേടന്‍

Update: 2025-06-12 10:17 GMT

കൊച്ചി:കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ തന്റെ പാട്ട് പഠിപ്പിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് റാപ്പര്‍ വേടന്‍. പഠിപ്പിച്ചില്ലെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ആ പാട്ട് എത്തിപ്പിടിക്കാമെന്നും തന്റെ രാഷ്ട്രീയത്തോടുള്ള പക പോക്കലാണ് നടക്കുന്നതെന്നും വേടന്‍ പറഞ്ഞു. തന്റെ ജോലി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'' ഞാന്‍ പറഞ്ഞിട്ടൊന്നുമല്ല ഈ പാട്ട് പഠിപ്പിക്കുന്നത്. ഇത് വലിയൊരു ഭാഗ്യമായിട്ടാണ് എനിക്ക് തോന്നുന്നത്. യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിച്ചിട്ടില്ലെങ്കിലും കുട്ടികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്ന ഇടത്ത് അല്ലെ പാട്ടുള്ളത്,'' വേടന്‍ പറഞ്ഞു.

Advertising
Advertising

തന്റെ നിലപാടുകളോടുള്ള പകപോക്കലാണ് നടക്കുന്നതെന്ന് വേടന്‍ പറഞ്ഞു. ഇതെന്റെ ജോലിയാണ്. ചെയ്യുമ്പോള്‍ രാത്രി കിടക്കുമ്പോള്‍ നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്നും ജോലി തുടരുമെന്നും വേടന്‍ പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിലാണ് വേടന്റെ ' ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ട് ഉള്‍പ്പെടുത്തിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. ബിജെപി സിന്‍ഡിക്കേറ്റ് അംഗം എകെ അനുരാജാണ് വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയത്.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News