'തൃശൂരിലെ തോൽവിക്ക് കാരണം സിപിഎം- ബിജെപി ബാന്ധവം': കെപിസിസി റിപ്പോർട്ട് പുറത്ത്

'പൂരപ്പറമ്പിലേക്ക് സുരേഷ് ഗോപിയുടെ നാടകീയമായ രംഗപ്രവേശം രക്ഷകന്റെ പരിവേഷം നൽകി'

Update: 2024-09-23 12:30 GMT

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ കോൺ​ഗ്രസിൻ്റെ തോൽവിക്ക് കാരണം സിപിഎം- ബിജെപി ബാന്ധവമെന്ന് കെപിസിസി റിപ്പോർട്ട്. അന്വേഷണ സമിതി അംഗം കെ.സി ജോസഫാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ടത്.

'വി.എസ് സുനിൽ കുമാറിനെ ബലികൊടുത്ത് ബിജെപിയെ ജയിപ്പിച്ചത് സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ്. ഇടതുപക്ഷ കേന്ദ്രങ്ങളിൽ രഹസ്യമായി വോട്ടുമറിച്ചു. പൂരപ്പറമ്പിലേക്ക് സുരേഷ് ഗോപിയുടെ നാടകീയമായ രംഗപ്രവേശം രക്ഷകന്റെ പരിവേഷം നൽകി. ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുടെ ഭാഗമാണ്, സിപിഎം- ബിജെപി അന്തർധാര മനസിലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെ'ന്നും കെ.സി ജോസഫ് പറഞ്ഞു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News