'ഇസ്രായേലുമായി ഒരു ബന്ധവുമില്ലാത്തവരായിരുന്നു നമ്മള്‍, സയണിസത്തിന്റെ ഇരട്ടയാണ് ആർഎസ്എസ്'; മുഖ്യമന്ത്രി

യുഎൻ പ്രമേയത്തിന് അനുകൂലമായി നിൽക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി

Update: 2025-06-15 09:34 GMT
Editor : Lissy P | By : Web Desk

നിലമ്പൂർ: ഇസ്രായേലുമായി ബന്ധപ്പെട്ട് നേരത്തെയുള്ള നിലപാടല്ല ഇപ്പോൾ ഇന്ത്യ എടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎൻ പ്രമേയത്തിന് അനുകൂലമായി നിൽക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ഇസ്രായേലിലെ സയണിസത്തിന്റെ ഇരട്ടയാണ് ആർഎസ്എസ്.അമേരിക്കയുടെ പിന്തുണ ഉള്ളതുകൊണ്ട് എന്തും കാണിക്കാം എന്നാണ് ഇസ്രായേൽ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂരിലെ പോത്തുകല്ലില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇസ്രായേലുമായി ഒരു ബന്ധവുമില്ലാത്തവരായിരുന്നു നമ്മള്‍.ഇസ്രായേലിലേക്ക് പോകാന്‍ അനുമതിയില്ലെന്ന് പാസ്പോര്‍ട്ടുകളില്‍ നേരത്തെ അടയാളപ്പെടുത്തുമായിരുന്നു.സ്വാതന്ത്രാനാന്തര ഇന്ത്യ പൂര്‍ണമായും ഫലസ്തീനൊപ്പമായിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്‍റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന സമയത്ത് കൂടെ യാസര്‍ അറാഫത്ത് കൂടെ നിന്നത് അന്നത്തെ ലോകം ഏറ്റവും അധികം ശ്രദ്ധിച്ച കാര്യമായിരുന്നു. പിന്നീട് ബിജെപിയും അവരെയും നയിക്കുന്ന ആര്‍എസ്‍സും  ഇസ്രായേലിലെ സയണിസത്തിന്റെ ഇരട്ടയാണ്. അവര് തമ്മില്‍ ആ തരത്തിലുള്ള ബന്ധമാണ്. വലിയ തോതില്‍ ഇസ്രായേലില്‍ നിന്ന് ഇന്ത്യ വാങ്ങിക്കൂട്ടുകയാണ്'...മുഖ്യമന്ത്രി പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News