Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തൃശൂർ: ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വേറെ തിരിച്ചറിയൽ കാർഡ്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐഡി കാർഡ് കണ്ടെത്തിയത്. ആലത്തൂരിലെ ഷാജിയുടെ ഐഡി നമ്പർ GVQ1037092; തൃശൂരിലെ കാർഡ് എപ്പിക് നമ്പർ IDZ2317303 എന്നിങ്ങനെയാണ് രണ്ട് കാർഡുകൾ.