ന്യൂനപക്ഷ വിദ്യാർഥി ക്ഷേമ പദ്ധതി;ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണം: സമസ്ത

Update: 2021-05-29 12:53 GMT
Advertising

സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർഥി ക്ഷേമ പദ്ധതിയിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകണമെന്ന് സമസ്ത. നിലവിലെ സ്ഥിതി വിശദമാക്കി ധവളപത്രം ഇറക്കണമെന്ന് എസ് വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 80:20 അനുപാതം ഒഴിവാക്കി 100 ശതമാനവും മുസ്‌ലിംകൾക്ക് മാത്രമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാനമനസ്കരുമായി ചേർന്ന് പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 



Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News