'തങ്ങൾക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തത്'-എസ്കെഎസ്എസ്എഫ്

ജമാഅത്തെ ഇസ്‌ലാമിയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി മാറി മാറി ഉപയോഗിച്ച കേരളത്തിലെ രാഷ്ട്രീയ പാർട്ടിക്കാർക്ക് വിമർശിക്കാൻ അവകാശമില്ലെന്നും എസ്കെഎസ്എസ്എഫ്

Update: 2024-11-17 15:58 GMT

കോഴിക്കോട്: പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം അങ്ങേയറ്റം വില കുറഞ്ഞതും പദവിക്ക് നിരക്കാത്തതുമാണെന്ന് എസ്കെഎസ്എസ്എഫ്. സ്വന്തം പാർട്ടിയിലെ നേതാക്കൾ പലപ്പോഴും ആർഎസ്എസ് ഭാഷയിൽ കൊലവിളി നടത്തിയപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി മാറി മാറി ഉപയോഗിച്ച കേരളത്തിലെ രാഷ്ട്രീയ പാർട്ടിക്കാർക്ക് വിമർശിക്കാൻ അവകാശമില്ലെന്നും വിമർശനമുയർന്നു.

"സ്വന്തം പാർട്ടിയിലെ നേതാക്കൾ പലപ്പോഴും ആർഎസ്എസ് ഭാഷയിൽ കൊലവിളി നടത്തിയപ്പോൾ ഈ മുഖ്യമന്ത്രി എവിടെയായിരുന്നു.ജമാഅത്തെ ഇസ്ലാമിയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി മാറി മാറി ഉപയോഗിച്ച കേരളത്തിലെ രാഷ്ട്രീയ പാർട്ടിക്കാർക്ക് വിമർശിക്കാൻ അവകാശമില്ല. ആ പ്രസ്ഥാനത്തിന്റെ അപകടകരമായ ആശയം പതിറ്റാണ്ടുകൾക്ക് മുമ്പ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തിരിച്ചറിഞ്ഞതും സമൂഹത്തോട് പറഞ്ഞതുമാണ്. അത് ഇപ്പോൾ എല്ലാവരും അംഗികരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്". സെക്രട്ടറിയറ്റ് കുറ്റപ്പെടുത്തി.

Advertising
Advertising

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്. അയ്യൂബ് മുട്ടിൽ, സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തള്ളി, സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി ,അൻവർ മുഹിയദ്ധീൻ ഹുദവി തൃശ്ശൂർ, പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങൾ,ആഷിഖ് കുഴിപ്പുറം, അലി മാസ്റ്റർ വാണിമേൽ, പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, അനീസ് ഫൈസി മാവണ്ടിയൂർ, റിയാസ് റഹ്മാനി മംഗലാപുരം,ഇസ്മയിൽ യമാനി പുത്തൂർ,ഫാറൂഖ് ദാരിമി കൊല്ലമ്പാടി,സുഹൈർ അസ്ഹരി പള്ളങ്കോട്,സുറൂർ പാപ്പിനിശ്ശേരി,അലി അക്ബർ മുക്കം,നൂറുദ്ദീൻ ഫൈസി മുണ്ടുപാറ,അബ്ദുൽ സത്താർ ദാരിമി തിരുവത്ര ,ഫാറൂഖ് ഫൈസി മണിമൂളി,ഡോ അബ്ദുൽ ഖയ്യൂം കടമ്പോട്, ഷാഫി മാസ്റ്റർ ആട്ടീരി,അൻവർ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ,ശമീർ ഫൈസി കോട്ടോപ്പാടം, അസ്ലം ഫൈസി ബംഗ്ലുരു എന്നിവർ പങ്കെടുത്തു.ജനറൽ സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും, വർക്കിംഗ് സെക്രട്ടറി ബഷീർ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News