കൈ കഴുകാൻ വെള്ളമെടുത്ത് നൽകിയില്ല: കൊല്ലത്ത് അമ്മയുടെ കൈ അടിച്ചൊടിച്ച മകൻ അറസ്റ്റിൽ

കോട്ടുക്കൽ സ്വദേശി നസറുദ്ദീനാണ് അറസ്റ്റിലായത്

Update: 2024-06-23 02:21 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: കടയ്ക്കലിൽ അറുപത്തിയേഴുകാരിയായ അമ്മയുടെ കൈ അടിച്ചൊടിച്ച മകൻ അറസ്റ്റിൽ. കോട്ടുക്കൽ സ്വദേശി നസറുദ്ദീനാണ് അറസ്റ്റിലായത്. കൈ കഴുകാൻ വെള്ളം നൽകിയില്ലെന്ന് പറഞ്ഞായിരുന്നു കുലുസം ബീവിയെ മകൻ മർദിച്ചത്. ഈ മാസം 16-ാം  തീയതിയായിരുന്നു അമ്മയെ മകൻ ക്രൂരമായി മർദിച്ചത്.

നസറുദ്ദീന്  ഭക്ഷണം നൽകിയ ശേഷം  കൈ കഴുകാൻ വെള്ളമെടുത്ത് നൽകിയില്ലെന്ന കാരണം പറഞ്ഞ് കട്ടിലിൽ ഇരുന്ന അമ്മയെ നസറുദ്ദീൻ പുറത്തേക്ക് പിടിച്ചുകൊണ്ടു പോയി. കിണറ്റിൽ നിന്ന് വെള്ളം കോരി നൽകുന്നതിനിടെ തൊട്ടിയും വെളളവും പ്രതി പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു. വിറക് കഷ്ണം കൊണ്ട് അമ്മയെ മർദിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരണ് അമ്മയെ ആശുപത്രയിലെത്തിച്ചത്. കുലുസം ബീവി നൽകിയ പരാതിയിൽ നസറുദ്ദീനെ അറസ്റ്റ് ചെയ്തു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News