ഹോം ക്വാറൻ്റീൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി; കേസെടുക്കും, വീടുകളിൽ തുടരാൻ അനുവദിക്കില്ല

ഇക്കഴിഞ്ഞ മൂന്നാഴ്ച ആശുപത്രിയിൽ അഡ്​മിറ്റായ രോഗികളുടെ ശതമാനത്തിൽ കുറവുണ്ടെന്ന് മുഖ്യമന്ത്രി

Update: 2021-09-04 13:37 GMT
Advertising

വീട്ടിൽ ക്വാറന്‍റീനിൽ കഴിയുന്നവർ നിർദേശം ലംഘിച്ചാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജൻ. അത്തരക്കാർക്കെതിരെ കേസെടുത്ത് സി.എഫ്​.എൽ.ടി.സിയിലേക്ക്​ മാറ്റും. ഓണത്തിനുശേഷം ഭയപ്പെട്ട രീതിയിലുള്ള കോവിഡ് വർധന ഉണ്ടായില്ലെന്നും ഇക്കഴിഞ്ഞ മൂന്നാഴ്ച ആശുപത്രിയിൽ അഡ്​മിറ്റായ രോഗികളുടെ ശതമാനത്തിൽ കുറവുണ്ടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

18 വയസിന് മുകളിൽ 75 ശതമാനം പേർക്കും 45 വയസിന് മുകളിലുള്ള 92 ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. ദേശീയ ശരാശരിയേക്കാൾ മുകളിലാണ് സംസ്ഥാനത്തെ വാക്സിനേഷൻ. 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഈ മാസം വാക്സിൻ നൽകും. നാളെ ഒമ്പത് ലക്ഷം വാക്സിൻ എത്തുമെന്നും പരമാവധി പേർക്ക് വേഗം വാക്സിൻ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് രാത്രികാല നിയന്ത്രണവും ഞായറാഴ്ച ലോക്ഡൗണും തുടരും. കോവിഡിനെതിരെ എല്ലാവരും പോരാളികളാകണമെന്ന സന്ദേശവുമായി 'ബി ​ദ വാരിയർ'കാമ്പയിൻ നടത്തും. ഇതിന്‍റെ ലോഗോ ആരോഗ്യമ​ന്ത്രി വീണ ജോർജിന്​ കൈമാറി മുഖ്യമന്ത്രി പ്രകാശനം ചെയ്​തു.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News