കെ.വി തോമസിന്റെ മറുപടി ലഭിച്ചു; വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെന്ന് താരിഖ് അൻവർ

എഐസിസി വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിനാണ് കെ.വി തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

Update: 2022-04-19 10:03 GMT

ന്യൂഡൽഹി: പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കെ.വി തോമസിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ മറുപടി ലഭിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി രണ്ട് ദിവസത്തിനുള്ളിൽ യോഗം ചേരുമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കെ.വി തോമസിനെതിരെ സസ്‌പെൻഷൻ, പുറത്താക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു.

എഐസിസി വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിനാണ് കെ.വി തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഒരാഴ്ചക്കകം മറുപടി നൽകണമെന്നാണ് അച്ചടക്കസമിതി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നത്.

കെ.വി തോമസ് ഗുരുതര അച്ചടക്കലംഘനമാണ് നടത്തിയതെന്നും കർശന നടപടിവേണമെന്നുമാണ് കെപിസിസി നേതൃത്വത്തിന്റെ ആവശ്യം. എന്നാൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പ്രത്യേക അജണ്ടയുണ്ടെന്നാണ് കെ.വി തോമസിന്റെ ആരോപണം. എഐസിസി വിലക്ക് താൻ അംഗീകരിക്കുമായിരുന്നു, എന്നാൽ കെ.സുധാകരൻ ഭീഷണിപ്പെടുത്തിയതിനാലാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതെന്നും കെ.വി തോമസ് പറഞ്ഞിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News