'വീട് വിട്ടിറങ്ങിയിട്ടും നോബി പിന്തുടർന്ന് ഉപദ്രവിച്ചു'; ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടേയും ആത്മഹത്യ ഭർത്താവിന്റെ പീഡനത്തെ തുടർന്നെന്ന് കുറ്റപത്രം

'മരിക്കുന്നതിന്‍റെ തലേന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി'

Update: 2025-08-16 07:10 GMT
Editor : നബിൽ ഐ.വി | By : Web Desk

കോട്ടയം: കോട്ടയം ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടേയും ആത്മഹത്യ ഭർത്താവ് നോബിയുടെ പീഡനത്തെത്തുടർന്നെന്ന് കുറ്റപത്രം. ഷൈനിയും മക്കളും വീട് വിട്ടിറങ്ങിയിട്ടും പിന്തുടർന്ന് ഉപദ്രവിച്ചെന്നും മരിക്കുന്നതിന്‍റെ തലേന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും.

കേസിൽ രണ്ട് പേരുടേയും മൊബൈൽ ഫോണുകളും നിർണായക തെളിവായി. നാൽപ്പതോളം ശാസ്ത്രീയ തെളിവുകളും രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിക്കും. കേസിൽ ആകെ 56 സാക്ഷികളാണുള്ളത്. ഷൈനിയുടെ മകനും ട്രെയിൻ ഓടിച്ച ലോക്കോപൈലറ്റും സാക്ഷികൾ. അന്വേഷണ സംഘം കുറ്റപത്രം നൽകുന്നത് 170-ാം ദിവസം.

മകളുടെയും കുട്ടികളുടെയും മരണത്തിന് ഉത്തരവാദിയായവർക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഷൈനിയുടെ പിതാവ് കുര്യാക്കോസ് മീഡിയവണിനോട് പറഞ്ഞു. മകൾ 16 വർഷം നരകയാതനയാണ് അനുഭവിച്ചതെന്നും കുര്യാക്കോസ് കൂട്ടിച്ചേർത്തു. ഇതുവരെയുള്ള പൊലീസ് അന്വേഷണം തൃപ്തികരമെന്നും കുടുംബം അറിയിച്ചു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News