ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം നെടുമ്പാശ്ശേരിയിൽ നിന്ന്‌ യാത്ര പുറപ്പെട്ടു

സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ യാത്രയുടെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ചു

Update: 2022-06-04 05:29 GMT
Advertising

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘത്തെ വഹിച്ചുള്ള വിമാനം പുറപ്പെട്ടു. രാവിലെ 8.30 ന് നെടുമ്പാശ്ശേരിയിൽ നിന്നാണ് ആദ്യ സംഘം മദീനയിലേക്ക് യാത്ര തിരിച്ചത്. സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ യാത്രയുടെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ചു

കേരളത്തിൽ നിന്ന് 2056 പുരുഷന്മാരും 3702 സ്ത്രീകളുമടക്കം 5758 തീർഥാടകരാണ് ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോകുന്നത്. ഇവർക്ക് പുറമേ തമിഴ്‌നാട്, ലക്ഷദ്വീപ്, ആന്തമാൻ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള 1989 തീർത്ഥാടകരും കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴിയാണ് യാത്ര ചെയ്യുന്നത്.ജൂൺ 4 മുതൽ 16 വരെ സൗദി അറേബ്യൻ എയർലൈൻസിന്റെ ചാർട്ട് ചെയ്ത 20 വിമാനങ്ങളിലാണ് തീർത്ഥാടകരുടെ യാത്ര.


Full View


The first group of Hajj pilgrims from India left

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News