ചികിത്സക്കെത്തിയ അമ്മയെ ആശുപത്രി ജീവനക്കാരന്‍ അപമാനിച്ചു; പരാതി കൊടുക്കാൻ പോയ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷിബിനാണ് അറസ്റ്റിലായത്

Update: 2023-01-16 02:03 GMT

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ചികിത്സക്കെത്തിയ അമ്മയെ അപമാനിച്ച ആശുപത്രി ജീവനക്കാരനെതിരെ പരാതി കൊടുക്കാൻ പോയ യുവാവിനെ പൊലീസ് അറസ്റ്റ്‌ ചെയ്തു. തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷിബിനാണ് അറസ്റ്റിലായത്. ആശുപത്രി ജീവനക്കാരന്‍റെ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസമാണ് കാലിന് പരിക്കേറ്റ് ചികിത്സക്കായി ഷിബിന്‍റെ അമ്മയായ ഷിബുമോൾ പാറശാല ആശുപത്രിയിലെത്തിയത്. തന്നെക്കാൾ വൈകി എത്തിയവർക്ക് ജീവനക്കാരൻ ഡ്രസിംഗ് ചെയ്ത് കൊടുത്തത് ഷിബു മോൾ ചോദ്യം ചെയ്തു. തുടർന്ന് രോഗിയും നഴ്സിംഗ് അസിസ്റ്റന്‍റും തമ്മിൽ വാക്കേറ്റമായി. വിവരമറിഞ്ഞ് ഷിബിൻ കൂടി എത്തിയതോടെ തർക്കം മൂർച്ഛിച്ചു. വാക്കേറ്റത്തിനിടെ ജീവനക്കാരൻ തന്നെ കടന്നു പിടിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നായിരുന്നു ഷിബു മോളുടെ പരാതി. എന്നാൽ പരാതി സ്വീകരിക്കുന്നതിന് പകരം ജീവനക്കാരനെ മർദ്ദിച്ചെന്ന് കാട്ടി ഷിബിനെ അറസ്റ്റ് ചെയ്തു എന്ന് ഷിബു മോൾ പറയുന്നു.

Advertising
Advertising

തുടർന്ന് ഷിബുമോൾ പാറശ്ശാല പൊലീസ് സ്റ്റേഷനിൽ എത്തി നഴ്സിംഗ് അസിസ്റ്റന്‍റിനെതിരെ വീണ്ടും പരാതി നൽകി. താൻ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാനോ മൊഴിയെടുക്കാനോ പൊലീസ് തയ്യാറാകുന്നില്ല എന്നും ഷിബു മോൾ ആരോപിക്കുന്നു. അതേസമയം മജിസ്ട്രേറ്റിന്‍റെ മുന്നിൽ ഹാജരാക്കിയ ഷിബിനെ റിമാൻഡ് ചെയ്തു.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News