ലോയേഴ്‌സ് യൂണിയൻ ഹൈക്കോടതി സമ്മേളനത്തിന്റെ ഭാഗമായി ഗോൾ ചലഞ്ച് നടത്തി

ജസ്റ്റിസുമാരായ ഷാജി പി. ചാലി, ശോഭ അന്നമ്മ ഈപ്പൻ എന്നിവർ ചേർന്നാണ് ചലഞ്ച് ഉദ്ഘാടനം ചെയ്തത്.

Update: 2022-11-23 16:32 GMT

കൊച്ചി: ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ ഹൈക്കോടതി സമ്മേളനത്തിന്റെ ഭാഗമായി ഗോൾ ചലഞ്ച് നടത്തി. ജസ്റ്റിസുമാരായ ഷാജി പി. ചാലി, ശോഭ അന്നമ്മ ഈപ്പൻ എന്നിവർ ചേർന്നാണ് ചലഞ്ച് ഉദ്ഘാടനം ചെയ്തത്. മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ പ്രചാരണത്തിനൊപ്പം യുണിയനും അണിചേരുകയാണെന്ന് സെക്രട്ടറി അഡ്വ.സി.ഇ ഉണ്ണികൃഷ്ൻ പറഞ്ഞു.

അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്‌കുറുപ്പ്, അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് രാജേഷ് വിജയൻ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ, അശോക് എം ചെറിയാൻ, ഡി.ജി.പി ടി.എ ഷാജി, സ്റ്റേറ്റ് അറ്റോർണി എൻ.മനാജ് കുമാർ, അഡീഷണൽ ഡി.ജി.പി ഗ്രേഷ്യസ് കുര്യാക്കോസ്, ബാർ കൗൺസിൽ ചെയർമാൻ കെ.എൻ അനിൽ കുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഹൈക്കോടതി അഭിഭാഷകർ, എ.ജി ഓഫീസിലെ ജീവനക്കാർ, ഗുമസ്തന്മാർ, നിയമവിദ്യാർഥികൾ തുടങ്ങിയവരും ഗോൾ അടിച്ച് പരിപാടിയുടെ ഭാഗമായി.

Advertising
Advertising

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News