പേരാമ്പ്രയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

ചൊവ്വാഴ്ചയാണ് പേരാമ്പ്ര സ്വദേശിയായ അനുവിനെ മരിച്ച നിലയിൽ തോട്ടിൽ കണ്ടെത്തിയത്

Update: 2024-03-17 05:53 GMT

കോഴിക്കോട്: പേരാമ്പ്രയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആഭരണങ്ങൾ മോഷ്ടിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം.

ചൊവ്വാഴ്ചയാണ് പേരാമ്പ്ര സ്വദേശിയായ അനുവിനെ മരിച്ച നിലയിൽ തോട്ടിൽ കണ്ടെത്തിയത്. അനു ധരിച്ച സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതും മുട്ടിന് താഴെ വരെ മാത്രം വെള്ളമുള്ള തോട്ടിൽ മുങ്ങിമരിച്ചതും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിലെ മുറിവേറ്റ പാടുകളുമാണ് മരണം കൊലപാതകമെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചത്.

Advertising
Advertising

സംഭവ ദിവസം പ്രദേശത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ബൈക്ക് യാത്രികന്റെ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.



Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News