വെള്ളത്തില്‍ മുക്കിപ്പിടിച്ചു ശ്വാസം മുട്ടിച്ചു; പ്രണയബന്ധത്തിന്‍റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മര്‍ദിച്ചതായി യുവാവ്

വയനാട് തൊണ്ടർനാട് സ്വദേശിയായ അജ്നാസിനെ നാദാപുരത്തുള്ള പെൺകുട്ടിയുടെ ബന്ധുക്കൾ കെട്ടിയിട്ട് മർദിച്ചെന്നാണ് ആരോപണം

Update: 2021-08-19 02:38 GMT

പ്രണയ ബന്ധത്തിന്‍റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. വയനാട് തൊണ്ടർനാട് സ്വദേശിയായ അജ്നാസിനെ നാദാപുരത്തുള്ള പെൺകുട്ടിയുടെ ബന്ധുക്കൾ കെട്ടിയിട്ട് മർദിച്ചെന്നാണ് ആരോപണം. ക്രൂര മർദനമേറ്റ അജ്നാസ് ഇനിയും പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല

വയനാട് മാനന്തവാടിയിൽ പലചരക്ക് കടയിൽ ജോലി ചെയ്യുന്ന 21 വയസുകാരൻ അജ്നാസിനെ നാദാപുരത്ത് നിന്ന് എത്തിയ സംഘം തട്ടിക്കൊണ്ടു പോയി മർദിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കാം എന്ന് പറഞ്ഞ് അജ്നാസിനെ വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് നടന്നത് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കും വിധമുള്ള ഗുരുതരമായി പരിക്കേറ്റ യുവാവിനെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ അതിക്രമിച്ച് കയറിയെന്ന് എഴുതി നൽകാനാവശ്യപ്പെട്ടും ക്രൂരമായി മർദിച്ചു. പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് മർദനമേറ്റ അജ്നാസ് പറഞ്ഞു. എന്നാൽ പെൺകുട്ടിയുടെ ബന്ധുക്കൾ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News