സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

മീഡിയവണ്‍ 'ഭരണത്തുടക്കത്തി'ലാണ് മന്ത്രിയുടെ പ്രതികരണം.

Update: 2021-06-15 08:08 GMT
Editor : Roshin | By : Web Desk

സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇക്കാര്യത്തിലെ കേന്ദ്ര നിർദേശം സ്വീകാര്യമല്ല. വൈദ്യുതി സബ്സിഡി അക്കൗണ്ടിൽ കൊടുക്കണമെന്ന നിർദേശവും അംഗീകരിക്കാനാകില്ല.

അതിരിപ്പിള്ളി പദ്ധതിയെക്കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്നും വിവാദം ഇല്ലാത്ത പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും കൃഷ്ണൻ കുട്ടി വ്യക്തമാക്കി. മീഡിയവണ്‍ 'ഭരണത്തുടക്കത്തി'ലാണ് മന്ത്രിയുടെ പ്രതികരണം.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News