'കോൺഗ്രസ് പറഞ്ഞുപറ്റിച്ചു, ആ പാവങ്ങളിപ്പോഴും തണുപ്പത്ത് കിടക്കുന്നു': കർണാടക ബുൾഡോസർ രാജിൽ എ.എ റഹീം എംപി

''ഡിവൈഎഫ്ഐ വളണ്ടിയർമാർ അവിടെ പോയിരുന്നു. കാണുന്ന കാഴ്ച ദയനീയമാണ്. ഭക്ഷണത്തിന് പോലും വകയില്ലാത്ത തരത്തിൽ ഈ പാവങ്ങൾ മാറിക്കൊണ്ടിരിക്കുന്നു''

Update: 2026-01-22 05:16 GMT

തിരുവനന്തപുരം: ആ പാവങ്ങൾ ഇപ്പോഴും തണുപ്പത്ത് കിടക്കുകയാണെന്നും മരുന്നും ഭക്ഷണവും സർക്കാർ എത്തിക്കുന്നില്ലെന്നും കർണാടകയിലെ ബുൾഡോസർ രാജിൽ  എ.എ റഹീം എംപി. കോൺ​ഗ്രസും മുസ്‌ലിം ലീ​ഗും നിലപാട് വ്യക്തമാക്കണമെന്നും എ.എ റഹീം ആവശ്യപ്പെട്ടു. മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'സംഭവം കഴിഞ്ഞിട്ട് ഒരുമാസം പിന്നിട്ടുകഴിഞ്ഞു. ഈ ഒരു മാസത്തിനിടയിൽ ഒരു പുനരധിവാസവും നടന്നിട്ടില്ല. പുതിയ ഫ്‌ളാറ്റിലേക്ക് മാറ്റുമെന്നാണ് അന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും കെ.സി വേണുഗോപാലും പറഞ്ഞിരുന്നത്. ജനങ്ങളുടെ മുന്നിൽ ഒറ്റപ്പെട്ടുവെന്ന സാഹചര്യത്തിലാണ് ഇങ്ങനെ ചെയ്യാൻ അവർ നിർബന്ധിതരായത്'- എഎ റഹീം പറഞ്ഞു.

Advertising
Advertising

'എന്നാൽ അവർ ഒന്നും ചെയ്തിട്ടില്ല. ഈ നിമിഷം വരെയുള്ള അനുഭവം ദുരനുഭവമാണ്. കോൺഗ്രസ് പറഞ്ഞുപറ്റിക്കുകയായിരുന്നു. ഈ ഒരു മാസത്തിനിടയിൽ ഈ പാവങ്ങൾ അവിടെ മഞ്ഞിൽ കിടക്കുകയാണ്. ചെറിയ ടാർപോളിൻ കെട്ടിയതിന് താഴെയാണ് അവർ കഴിയുന്നത്. അവിടെ കിടിക്കുന്ന മനുഷ്യർക്ക് ഒരു നേരത്തെ ഭക്ഷണംപോലും സർക്കാർ കൊടുത്തിട്ടില്ല. സാംക്രമിക രോഗങ്ങളാൽ വലയുന്നവർക്ക് മരുന്നും കൊടുത്തിട്ടില്ല. ഇങ്ങനെ മനുഷ്യത്വപരപമായാണ് അവരോട് പെരുമാറുന്നത്'- റഹീം പറഞ്ഞു.

ഫ്‌ളാറ്റിലേക്ക് മാറ്റുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. ഒരാളെപ്പോലും മാറ്റിയിട്ടില്ല. ഇതിനെതിരെ ജനുവരി 26ന് ഒരു ക്യാമ്പയിൻ നടത്താൻ അവിടുത്തെ സന്നദ്ധ സംഘടന തീരുമാനിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ വളണ്ടിയർമാർ അവിടെ പോയിരുന്നു. പോകുമ്പോൾ കാണുന്ന കാഴ്ച ദയനീയമാണ്. ഭക്ഷണത്തിന് പോലും വകയില്ലാത്ത തരത്തിൽ ഈ പാവങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. സിവിൽ സൊസൈറ്റി ഗ്രൂപ്പുകളൊക്കെയാണ് അവരെഇപ്പോൾ സഹായിച്ചുകൊണ്ടിരിക്കുന്നത്. എവിടെയാണ് സർക്കാർ സംവിധാനങ്ങളെന്നും എഎ റഹീം ചോദിച്ചു. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News