Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ ലഹരിക്കടത്തിന് ഉപയോഗിക്കാൻ കുട്ടികളെ കടത്തിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. മുഹമ്മദ് റാഷിദ്, വിഷ്ണു, അശ്വിൻ എന്നിവരാണ് പിടിയിലായത്.
പണം വാഗ്ദാനം ചെയ്തും ഒഡീഷയിലെ വിവിധ സ്ഥലങ്ങൾ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചുമാണ് കുട്ടികളെ തട്ടികൊണ്ടു പോയതെന്ന് പൊലീസ് അറിയിച്ചു. കുട്ടികൾക്ക് കഞ്ചാവ് നൽകിയതായും പൊലീസ് കൂട്ടിച്ചേർത്തു. ആലിപ്പറമ്പ് സ്വദേശിയായ 16കാരനാണ് പൊലീസിൽ പരാതി നൽകിയത്.