കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചു: തൃശൂരിൽ യുവതിയെ കൊലപ്പെടുത്തി വനത്തിൽ തള്ളി

സംഭവത്തിൽ സുഹൃത്ത് ഇടുക്കി സ്വദേശി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2023-05-05 02:10 GMT
Advertising

തൃശൂർ: തൃശൂരിൽ യുവതിയെ കൊലപ്പെടുത്തി വനത്തിൽ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര ( 26 ) ആണ് കൊല്ലപ്പെട്ടത്. അതിരപ്പള്ളി തുമ്പൂർമുഴി വനത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ സുഹൃത്ത് ഇടുക്കി സ്വദേശി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂരിൽ സൂപ്പർമാർക്കറ്റിലെ സെയിൽസ്‌ ഗേൾ ആയ ആതിരയെ 29 മുതൽ കാണാതായിരുന്നു. കാലടി പൊലീസ് ഈ കേസിൽ അന്വേഷണം നടത്തുന്നതിനിടെയാണ് അഖിൽ കുറ്റസമ്മതം നടത്തിയത്. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് അഖിൽ അറിയിച്ചിരിക്കുന്നത്.

Full View

അഖിലും ആതിരയും തമ്മിൽ പണമിടപാടുകൾ ഉണ്ടായിരുന്നതായാണ് വിവരം. ആതിരയുടെ സ്വർണാഭരണങ്ങളടക്കം അഖിൽ വാങ്ങിയിരുന്നു. ഇത് ആതിര തിരിച്ചു ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News